തൊടുപുഴ: പുഴയില്‍ ഒഴുക്കില്‍പ്പെട്ട് വീട്ടമ്മയെ കാണാതായി. തൊടുപുഴയാറില്‍ വെങ്ങല്ലൂര്‍ പാലത്തിനു സമീപമുള്ള കുളിക്കടവില്നിന്നാണ് വയോധികയായ വീട്ടമ്മ ഒഴുക്കില്‍പ്പെട്ടതെന്നാണ് സംശയം. ഇന്നലെ പുലര്‍ച്ചെ പുഴയില്‍ അകപ്പെട്ടതായാണ് വിവരം. ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്സിനുസമീപം താമസിക്കുന്ന 78കാരിയായ വയോധികയെ കാണാതായതായി കാണിച്ച് ബന്ധുക്കള്‍ തൊടുപുഴ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസാണ് ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചത്.
കുളിക്കടവില്‍ ഇവരുടെ ചെരിപ്പ് കണ്ടെത്തിയതാണ് അഭ്യൂഹത്തിനു കാരണമായത്.
ഇന്നലെ പുലര്‍ച്ചെ മുതല്‍ ഫയര്‍ഫോഴ്സിന്റെ സ്കൂബാ സംഘം ശക്തമായ ഒഴുക്കുള്ള നദിയില്‍ തെരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല.
ഈരാറ്റുപേട്ടയില്‍നിന്നെത്തിയ നന്മക്കൂട്ടവും തെരച്ചിലില്‍ പങ്കെടുത്തു. ഇന്ന് കോതമംഗലം , മൂവാറ്റുപുഴ എന്നിവിടങ്ങളില്‍നിന്നുള്ള സ്കൂബാ ടീമിനെ ഉള്‍പ്പെടുത്തി വ്യാപകമായി പുഴയില്‍ തെരച്ചില്‍ നടത്തുമെന്ന് തൊടുപുഴ ഫയര്‍ഫോഴ്സ് അധികൃതര്‍ അറിയിച്ചു.